Tuesday, June 1, 2021

സെവന്റീസ്‌...

ഏഴാം കല്ലിനുമേല്‍ ഉന്നം കൊളുത്തി,
നെഞ്ച്‌ തകര്‍ത്തൊരേറ്‌...
ഏഴും പല ദിക്കില്‍
ചിന്നം പിന്നം.
ആറാളും മുതുകും പൊത്തി ഓടി മറഞ്ഞു,,
പെറുക്കിക്കൂട്ടി,
ഒന്നിനു മേല്‍
ഒന്നടുക്കി..
രണ്ടടുക്കി,
മൂന്ന്..
നാല്‌,
അഞ്ചടുക്കി..,
ആറ്‌...., ദേ..
വരുന്നു..മുതുകു തുളഞ്ഞൊരു ഏറ്‌.......
അടുക്കുതെറ്റി,
അഞ്ചാം നിലയില്‍ നിന്ന് താഴെക്ക്‌.
മേലെത്തെ രണ്ടും പൊത്തോന്ന്...
ഓട്ടം...
വീണ്ടും...
അടുക്കല്‍,
അഞ്ച്‌,..
ആറ്‌,
ഓടിക്കോ.........
വരുന്നെടാ..ഏറ്‌.....
പാത്ത്‌,
പാത്തുവന്ന്
ഒന്നിന്‌ മേല്‍ ഒന്ന് വച്ച്‌..
ഒന്നു വച്ചു..
ഒടുക്കം,
ആറിനുമേല്‍ മിടിക്കുന്ന ഹൃദയംവച്ച്‌..
നോക്കി..
നോക്കി..
വിളിച്ചൊരു കൂവല്‍..
സെവന്റീസ്‌.....
സെവന്റീസ്‌...

5 comments:

എം.എച്ച്.സഹീര്‍ said...

ഏഴാം കല്ലിനുമേല്‍ ഉന്നം കൊളുത്തി,
നെഞ്ച്‌ തകര്‍ത്തൊരേറ്‌...
ഏഴും പല ദിക്കില്‍
ചിന്നം പിന്നം.
ആറാളും മുതുകും പൊത്തി ഓടി മറഞ്ഞു,,
പെറുക്കിക്കൂട്ടി,
ഒന്നിനു മേല്‍
ഒന്നടുക്കി..
രണ്ടടുക്കി,
മൂന്ന്..
നാല്‌,
അഞ്ചടുക്കി..,
ആറ്‌...., ദേ..
വരുന്നു..മുതുകു തുളഞ്ഞൊരു ഏറ്‌.......
അടുക്കുതെറ്റി,
അഞ്ചാം നിലയില്‍ നിന്ന് താഴെക്ക്‌.
മേലെത്തെ രണ്ടും പൊത്തോന്ന്...
ഓട്ടം...
വീണ്ടും...
അടുക്കല്‍,

കാഴ്‌ചക്കാരന്‍ said...

ഇക്കളി കൊഴപ്പോല്യ

siva // ശിവ said...

നന്നായി....

ഏ.ആര്‍. നജീം said...

അടുത്തുള്ള അമ്പലപ്പറമ്പില്‍ കച്ചി (വൈക്കോല്‍ ) കൂട്ടി കെട്ടിയും പിന്നെ റമ്പര്‍ പന്തും പിന്നെ ടെന്നീസ് ബോളും ഒക്കെ കൊണ്ട് ഈ കളി കളിച്ചത് ഇന്നലെയെന്നോണം ഓര്‍ക്കുന്നു...

സെവന്‍ പീസ് എന്നായിരുന്നു ഞങ്ങളുടെ അവിടെയൊക്കെ പറയുക...

ഒക്കെ ഓര്‍മ്മിക്കാന്‍ ഈ പോസ്റ്റ് ഇടയാക്കി...

sv said...

ഈ കളി കളിച്ചത് ഓര്‍ക്കുന്നു... പക്ഷേ ഞങ്ങള്‍ പറഞ്ഞിരുന്ന പേര്‍ “കിളി പാസ്” എന്നാണെന്നു തോന്നുന്നു...

ഓര്‍മ്മിപ്പിച്ചതിനു നന്ദി..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു